അണ്‍ലോക്ക് 3.0; കര്‍ണാടക പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, ആഗസ്ത് ഒന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല

ബെംഗളൂരു : കേന്ദ്ര സര്‍ക്കാറിന്റെ അണ്‍ലോക്ക് 3.0 ന്റെ ഭാഗമായി കര്‍ണാടക പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിര്‍ദേശ പ്രകാരം ആഗസ്ത് ഒന്നു മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടാവില്ല. സ്‌കൂളുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആഗസ്ത് 31 വരെ അടഞ്ഞ് കിടക്കും. സിനിമാ ഹാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, എന്നിവ തുറക്കില്ല. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
പൊതുപരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവക്കുള്ള നിരോധനം തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക് ഡൗണ്‍ ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇവിടങ്ങളില്‍ അനുമതിയുണ്ടാവുക. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കോ, ചരക്ക് നീക്കത്തിനോ മുന്‍കൂട്ടി അനുവാദം ആവശ്യമില്ലെന്നും മാര്‍ഗ നിര്‍ദ്ദേശത്തിലുണ്ട്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായിക്കാം : RD ORDER ENG_RD 158 TNR 2020_30.07.2020 (1)
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
