മലയാളി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. എറണാകുളം അങ്കമാലി അരീക്കല്‍ സ്വദേശിയായ ലാല്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ബെംഗളൂരു മാരുതി സേവാ നഗറിലായിരുന്നു താമസം. വിപ്രോയില്‍ സിഐഎസ് ഡെലിവറി ഹെഡ്ഡായ ലാല്‍ സെബാസ്റ്റ്യനെ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ന്ന് പരിശോധന നടത്തുകയും പിന്നീട് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദര്‍ തേരസ റോഡിലെ സെന്റ് ഫിലോമിനാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രോഗം ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണണപ്പെടുകയായിരുന്നു.
ഭാര്യ നീതി മാണി. മക്കള്‍ ജോയല്‍, ജ്വോഷാ. പിതാവ് : എ ജെ ദേവസിക്കുട്ടി (മുന്‍ അസി.എജ്യൂക്കേഷന്‍ ഓഫീസര്‍), മാതാവ് : റോസമ്മ (റിട്ട. അധ്യാപക). കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് ലാല്‍ സെബാസ്റ്റ്യന്‍
Main Topic : Malayali Techie dies due to Covid in Bengaluru
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
