2000 കോടിയുടെ അഴിമതി ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിയമ നടപടിയുമായി ബിജെപി

ബെംഗളൂരു : കോവിഡ് കെയര്‍ സെന്ററിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ സര്‍ക്കാരിനെതിരെ 2000 കോടി രൂപയുടെ അഴിമതി ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടികളുമായി ബിജെപി.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കാണ് ബിജെപി നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനം രണ്ടു നേതാക്കളും ആരോപണം പിന്‍വലിക്കുകയും പരസ്യമായി മാപ്പു പറയുകയും വേണം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉപമുഖ്യമന്ത്രി ഡോ. സിഎന്‍ അശ്വത് നാരായണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ എന്നിവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ അഴിമതി ആരോപണം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവും ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കാര്യങ്ങള്‍ എല്ലാം സുതാര്യമെന്നാണ് ബിജെപിയുടെ നിലപാട്. കോവിഡ് രോഗികളുടെ ചികിത്സക്കുള്ള ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതിന് ഐടിബിടി ഡിപ്പാര്‍ട്ട്‌മെമെന്റ് എസിഎസ് തലവനായ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എല്ലാവിധ നിയമനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് ലഭിച്ച അംഗീകാരങ്ങളില്‍ അസന്തുഷ്ടിയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അഴിമതി ആരോപണവുമായി മുന്നേട്ടു വന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ കര്‍ണാടകയില്‍ കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ 2000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ അഴിമതിയുടെ എല്ലാ രേഖകളും ഹാജരാക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ കേസെടുക്കാമെന്നും തൂക്കിലേറ്റാന്‍ വിധിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുമെതിരെ ബിജെപി നിയമനടപടികള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
