Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു : കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കാണാന്‍ ബന്ധുക്കള്‍ക്ക് അനുവദിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. ജൂലൈ 27 ന് ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖയാണ് ഉത്തരവിറക്കിയത്.

ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 29 ന് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം കാണണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കൊടുക്കേണ്ടത് അധികൃതരുടെ കടമയാണെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം കാണാനുള്ള അനുവാദം മാത്രമേ ഉള്ളു. മൃതദേഹത്തില്‍ തൊടാനോ, അന്ത്യചുംബനം നല്‍കാനോ ബന്ധുക്കളെ അനുവദിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹത്തില്‍ നിന്നും ഒരു മീറ്ററോ/ മൂന്ന് അടി ദൂരമോ അകലം സൂക്ഷിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഡോക്ടര്‍മാര്‍ അടക്കം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മൃതദേഹം കവര്‍ ചെയ്യുമ്പോള്‍ മുഖം കാണുന്ന രീതിയിലുള്ള സുതാര്യമായ ബോഡി ബാഗുകള്‍ ലഭ്യമാക്കണമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. മരിച്ചവരെ അവസാനമായി കാണുന്നതും അന്ത്യോപചാരമര്‍പ്പിക്കുന്നതും തികച്ചും മാനുഷിക പരമായ അവകാശമെന്നായിരുന്നു ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ അഭിപ്രായം.

സര്‍ക്കാര്‍ ഉത്തരവ് വായിക്കാം :Revised Circular – Guidelines on Dead Body Management in the Context of COVID-19 Pandemic

Main Topic :Karnataka high court directed the government to issue protocol/ guidelines with emphasis on maintaining the dignity of a dead person


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.