Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 13494 ആയി

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 13494 ആയി. ഇതുവരെ ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയ ആകെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 21863 ആണ്.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് സൗത്ത് സോണിലാണ്. ഇവിടെ 4100 ഇടങ്ങളിലാണ് കണ്ടെയിന്‍മെന്റ് മേഖലകള്‍ പ്രഖ്യപിച്ചിരിക്കുന്നത്. ഈസ്റ്റ് സോണ്‍ 2368, വെസ്റ്റ് സോണ്‍ 2025, ബൊമ്മനഹള്ളി സോണ്‍ 1651, മഹാദേവ പുര സോണ്‍ 1180, ആര്‍ ആര്‍ നഗര്‍ സോണ്‍ 1139, യെലഹങ്ക സോണ്‍ 668, ദാസറഹള്ളി സോണ്‍ 363 എന്നിങ്ങനെയാണ് ബിബിഎംപിയുടെ സോണുകള്‍ തിരിച്ചുള്ള കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം.

ബിബിഎംപിയിലെ ആകെയുള്ള 198 വാര്‍ഡുകളില്‍ 191 എണ്ണത്തിലും അമ്പതില്‍ കൂടുതല്‍ രോഗികളുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് സൗത്ത് സോണിലാണ്.

ബെംഗളൂരുവില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1852 പേര്‍ക്കാണ് ഇതോടെ നഗരത്തിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 35282 ആയി. ഇതില്‍ 11966 പേര്‍ രോഗമുക്തി നേടി. 22608 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 1057 പേര്‍ മരിച്ചു. നഗരത്തില്‍ ഇതുവരെ 327275 പേരിലാണ് പരിശോധന നടത്തിയത്.

നഗരത്തിലെ എട്ടു സോണുകളിലായി പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 244319 ആണ്. സൗത്ത് സോണിലാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ കൂടുതലുള്ളത്. 82362 പേരാണ് ഇവിടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

Main Topic : Containment zones Bengaluru, BBMP


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.