കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5532 പേർക്ക്; രോഗം ഭേദമായത് 4077 പേര്‍ക്ക്

ബെംഗളൂരു : കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5532 പേര്‍ക്ക്. 4077 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 2105 പേര്‍ക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരു അര്‍ബനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 59501 ആയി. ഇന്ന് ജില്ലയില്‍ 21 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1077 ആയി.

ബല്ലാരി (377), കൽബുർഗി(238), മൈസൂരു (238) റായിച്ചൂർ (212) എന്നീ ജില്ലകളിലാണ് ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • ബെംഗളൂരു അര്‍ബന്‍ 2105
  • ഉത്തര കന്നഡ 26
  • കല്‍ബുര്‍ഗി 238
  • ധാര്‍വാഡ് 181
  • ഉഡുപ്പി 182
  • ബെല്‍ഗാവി 172
  • ദക്ഷിണ കന്നഡ 163
  • ചിക്കമംഗളൂരു 40
  • ബാഗല്‍ കോട്ട് 131
  • കോളാര്‍ 51
  • ദാവണ്‍ഗരെ 178
  • ചിക്കബെല്ലാപുര 55
  • ബെല്ലാരി 375
  • ഹാസന്‍ 142
  • ഷിമോഗ 99
  • റായിച്ചൂര്‍ 212
  • മാണ്ഡ്യ 97
  • ചിത്രദുര്‍ഗ്ഗ 46
  • തുംകൂര് 35
  • ഗദഗ് 88
  • വിജയപുര 113
  • രാമനഗര 71
  • മൈസൂര്‍ 238
  • കൊപ്പല്‍ 87
  • ഹവേരി 146
  • യാദഗിരി 39
  • ബെംഗളൂരു റൂറല്‍ 38
  • ബീദര്‍ 135
  • കുടക് 16
  • ചാമരാജ നഗര 31

ഇന്ന് 4077 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 57725 ആയി. ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടിയത്. 2331 പേര്‍ക്കാണ് ജില്ലയില്‍ രോഗം ഭേദമായത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 84 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2496 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 74590 ആണ്. ഇതില്‍ 638 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.

Main Topic : Covid Updates, Karnataka, Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.