രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 57000 കടന്നു; രോഗം ബാധിച്ചവരുടെ എണ്ണം പതിനേഴര ലക്ഷം

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 57000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 57117 രോഗികള്‍. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് മരിച്ചത് 764 രോഗികള്‍. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1753947 ആണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ശനിയാഴ്ച 9601 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു 322 പേര്‍ ഇന്നലെ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 15316 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1059 പേര്‍ മുംബൈയിലാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 431719. ഇതില്‍ 266883 പേര്‍ക്ക് രോഗം ഭേദമായി. 149214 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 5879 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 251738 ആയി. 190966 പേര്‍ക്ക് രോഗം ദേദമായി. 56378 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4034 പേര്‍ മരണപ്പെട്ടു.
ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1118 പേര്‍ക്കാണ്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 136716 ആയി ഉയര്‍ന്നു. 122131 പേര്‍ക്ക് രോഗം ഭേദമായി. 10596 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 3989 പേര്‍ മരിച്ചു.
ആന്ധ്രയില്‍ സ്ഥിതി രൂക്ഷമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9276 പേര്‍ക്കാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 150209. ഇതില്‍ 76614 പേര്‍ രോഗമുക്തി നേടി. 1407 പേരാണ് ഇതുവരെ മരിച്ചത്. 72188 പേര്‍ ചികിത്സയിലുണ്ട്.
കര്‍ണാടകയില്‍ ഇന്നലെ 5172 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 129287 ആയി. 24 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 53648 പേര്‍ക്ക് രോഗം ഭേദമായി.ചികിത്സയിലുള്ളവര്‍ 73219 പേര്‍
കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 24742 ആയി. ഇതില്‍ 13775 പേര്‍ക്ക് രോഗം ഭേദമായി. 81 പേര്‍ മരിച്ചു. ചികിത്സയിലുള്ളത് 10886 പേരാണ്.
Main Topic : Covid updates India, National
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
