ഓണ്‍ലൈനായി പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഘോഷ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് ബലി പെരുന്നാള്‍ ആഘോഷിച്ചു. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും മസ്ജിദ് കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയ പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ വിശ്വാസികള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു. സൂം ആപ് വഴിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയും യൂ ട്യൂബ്, ഫേസ് ബുക്ക് വഴിയും വിശ്വാസികള്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലി.
പെരുന്നാളിന് മുമ്പേ തന്നെ കോവിഡ് കാലമായതുകൊണ്ട് വീട്ടിലിരുന്ന് എങ്ങനെ പെരുന്നാള്‍ ആഘോഷിക്കാമെന്നതിനെ കുറിച്ചു വിശദീകരിക്കുന്ന നിരവധി വീഡിയോകളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു.
അനുമതിയില്ലാത്ത അറവുശാലകളിലെ ബലികര്‍മ്മങ്ങള്‍ക്ക് ഇത്തവണ വിലക്കുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മസ്ജിദുകളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനും ആഘോഷങ്ങള്‍ വീട്ടിലൊതുക്കാനും വഖഫ് ബോര്‍ഡും നിര്‍ദ്ദേശിച്ചിരുന്നു. അതു കൊണ്ട് തന്നെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് സ്‌നേഹാശ്ശേഷവും ഹസ്തദാനവുമില്ലാതെ പരസ്പരം അകലം പാലിച്ച് അനുഗ്രഹാശംസകള്‍ കൈമാറി.
ബെംഗളൂരുവിലടക്കം കര്‍ണാടകയിലെ പല ഭാഗങ്ങളിലും ശനിയാഴ്ചയായിരുന്നു ബലി പെരുന്നാള്‍ ആഘോഷിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലും ഉഡുപ്പിയിലും വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍.
Main Topic : Celebrated Eid ul-Adha in Karnataka with COVID-19 precautions.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
