കോവിഡ് ബാധിച്ച ആളുമായി സമ്പര്‍ക്കം; മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ക്വാറന്റെയിനില്‍

ബെംഗളൂരു : കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍. മുന്‍ നിയമസഭാംഗം ഇവാന്‍ ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. ശനിയാഴ്ചയാണ് മുന്‍ എംഎല്‍സി ഇവാന്‍ ഡിസൂസയ്ക്കും ഭാര്യ ഡോ. കവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ദക്ഷിണ കന്നഡ ജില്ല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ കോവിഡ് ഇന്‍ചാര്‍ജ് ആയതിനാല്‍ ഇവാനുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ ഒരാളാണ് താനെന്ന് യു ടി ഖാദര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഔദ്യോഗിക ജോലികള്‍ ഇനി കുറച്ച് ദിവസത്തേക്ക് വീട്ടില്‍ നിന്നുമായിരിക്കും ചെയ്യുകയെന്നും ഫോണ്‍ വഴി തന്നെ ബന്ധപ്പെടാവുന്നതാണെന്നും ഖാദര്‍ ട്വിറ്ററില്‍ കുറിച്ചു. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങിളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയരാവണമെന്നും ഖാദര്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
Have gone into self-quarantine with immediate effect after receiving the news about #Covid_19 positive test of Former MLC Ivan D’Souza & his wife Dr Kavitha.Being COVID Incharge DK District taskforce committee,I am one among Ivan's primary contact.(1) @siddaramaiah @KPCCPresident
— UT Khadér (@utkhader) August 2, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.