മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. 77 കാരനായ യെദിയൂരപ്പയെ മണിപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം.
‘എനിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ ആരോഗ്യവാനാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍കരുതലിന്റെ ഭാഗമായി ഞാന്‍ ആശുപത്രിയിലാണ്. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ക്വാറെന്റെയിന്‍ സ്വീകരിക്കണം’ യെദിയൂരപ്പ ട്വീറ്റ് ചെയ്തു.
എല്ലാ ഞായറാഴ്ചകളിലും മുഖ്യമന്ത്രിയേയും ബന്ധുക്കളെയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കാറുണ്ട്. ഇന്നലെ ലഭിച്ച പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഹോം ക്വാറെന്റെയിന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ ആശുപത്രിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ അദ്ദേഹംക്വാറന്റെയിന്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണ താത്കാലികമായി അടച്ചിട്ടിരുന്നു.
I have tested positive for coronavirus. Whilst I am fine, I am being hospitalised as a precaution on the recommendation of doctors. I request those who have come in contact with me recently to be observant and exercise self quarantine.
— B.S. Yediyurappa (@BSYBJP) August 2, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.