Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ മാസം മുതല്‍

ബെംഗളൂരു : കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രൈമറി ആന്റ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍.
പുതിയ വിദ്യാഭ്യാസനയത്തിനൊപ്പം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ വിദ്യാഭ്യാസ നയം രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറക്കും. മന്ത്രി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ പദ്ധതി കരട് കമ്മറ്റി ചെയര്‍മാനായ കസ്തൂരി രംഗനുമായി മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതുക്കിയ വിദ്യാഭ്യാസ നയം സംസ്ഥാനം അംഗീകരിച്ചിട്ടുണ്ടെന്നും വ്യവസ്ഥാപിതമായി ഇത് സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

34 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ നയത്തിന്റെ പുതിയ രൂപത്തിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയമാണ് കേന്ദ്ര സരക്കാര്‍ അംഗീകരിച്ചത്.

Main Topic : Karnataka will implement NEP from August. Says Education Minister Suresh Kumar.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.