Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധയെ തുടര്‍ന്ന് മലയാളി ബെംഗളൂരുവില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട മേലഡൂര്‍ സ്വദേശി ചക്കാലക്കല്‍ തോമന്‍ മകന്‍ സി ടി ടൈറ്റസ് (56) ആണ് മരിച്ചത്. ബെംഗളൂരുവിലെ ദേവരചിക്കനഹള്ളിയിലായിരുന്നു താമസം.

അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ കോറമംഗല സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൈറ്റസിന് രാത്രിയോടെ കോവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിച്ചു. ഭാര്യ റെജിന. മകന്‍ ടിനു. ഹൊങ്ങ സാന്ദ്ര ഹോളി ഫാമിലി ചര്‍ച്ച് സെന്റര്‍ മദര്‍ തേരസ വാര്‍ഡ് അംഗമാണ്. നിരീക്ഷണത്തിൽ കഴിയുന്ന ഭാര്യയുടേയും മകൻ്റേയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിങ്കളാഴ്ച്ച വൈകിട്ട് കുഡ്ലു ഗേറ്റ് വൈദ്യുതി ശ്മശാനത്തിൽ നടന്നു.

Main Topic : Malayali dies due to Covid in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.