Follow the News Bengaluru channel on WhatsApp

ഇന്ത്യയില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവ് ഷീല്‍ഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചു. പൂനെയും മുംബൈയും അടക്കം
രാജ്യത്തെ 20 കേന്ദ്രങ്ങളിലായി 1600 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സബ്ജക്ട് എക്സ്പേർട്ട് കമ്മറ്റി (എസ്ഇസി), കഴിഞ്ഞ ചൊവ്വാഴ്ച മരുന്ന് പരീക്ഷണത്തിനുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷയിൽ ഭേദഗതി വേണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് അപേക്ഷയില്‍ ഭേദഗതി വരുത്തിയ ശേഷം സെറം ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും അപേക്ഷ നൽകുകയായിരുന്നു. പരീക്ഷണത്തിന് സബ്ജക്ട് എക്സ്പേർട്ട് കമ്മറ്റി ശിപാർശ ചെയ്തതിനെ തുടർന്ന് അനുമതി നൽകിയ വിവരം ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും സ്വീഡിഷ് ബ്രട്ടീഷ് സ്ഥാപനവുമായ ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവ് ഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കാരാര്‍ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായാല്‍ നിര്‍മ്മാണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിക്കും. അവസാന ഘട്ട പരീക്ഷണം വിജയകരമായാൽ നവംബർ അവസാനത്തോടെ വാക്സിൻ വിപണിയിലെത്തിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. വാക്സിൻ്റെ വില ആയിരമോ അതിന് താഴെയോ ആയിരിക്കുമെന്നാണ് സൂചനകൾ.

അതേ സമയം പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദിലെ ഭാരത് ബയോടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച ഇന്ത്യന്‍ വാക്‌സിന്റെ പരീക്ഷണവും രാജ്യത്തെ 16 കേന്ദ്രങ്ങളിലായി നടക്കുകയാണ്.

Main Topic: Serum Institute gets nod for Phase 2, 3 human trials of Oxford vaccine candidate


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.