കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളുരു : കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രോഗം സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വെളുപ്പിന് മൂന്നര മണിക്കാണ് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി മൂത്രനാളിയിൽ അണുബാധയേറ്റതിനെ തുടർന്നള്ള അസുഖം അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന് വേദന കലശലാവുകയും പനി ബാധിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ മകനും ഡോക്ടറുമായ യതിന്ദ്രയുടെ നിർദ്ദേശപ്രകാരം മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സിദ്ധരാമയ്യക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. സിദ്ധരാമയ്യ മുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിരുന്നു എന്നാണറിയുന്നത്. താൻ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയെന്നും ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണെന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് അടുത്തിടപഴകിയവർ കോവിഡ് പരിശോധന നടത്തുകയോ, സ്വയം ക്വാറൻറയിനിൽ പോവുകയോ ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കർണടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് കഴിഞ്ഞ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മണിപ്പാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution.
I request all those who had come in contact with me to check out for symptoms & to quarantine themselves.
— Siddaramaiah (@siddaramaiah) August 4, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.