Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് 1195 പേർക്ക് കൂടി കോവിഡ്; 1234 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1195 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയിലായിരുന്ന 1234 പേര്‍ക്ക് രോഗം ഭേദമായി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 79 കേസുകളുണ്ട്. പോസിറ്റീവായവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • തിരുവനന്തപുരം 274
  • എറണാകുളം 120
  • മലപ്പുറം 167
  • ആലപ്പുഴ 108
  • കോഴിക്കോട് 39
  • കാസര്‍ഗോഡ് 128
  • തൃശൂര്‍ 86
  • പാലക്കാട് 41 
  • കണ്ണൂര്‍ 61
  • പത്തനംതിട്ട 37
  • കൊല്ലം 30
  • കോട്ടയം 51
  • വയനാട്  14
  • ഇടുക്കി 39

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 528
  • കോട്ടയം 47
  • കണ്ണൂര്‍  53
  • മലപ്പുറം  77
  • പത്തനംതിട്ട 46
  • പാലക്കാട്  13
  • ആലപ്പുഴ 60
  • എറണാകുളം 35
  • തൃശൂര്‍ 51
  • കോഴിക്കോട് 72
  • കൊല്ലം  49
  • ഇടുക്കി 58
  • കാസര്‍ഗോഡ് 105
  • വയനാട് 40

ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍(66), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Main Topic : Covid Updates, Kerala. CM Pinarayi Vijayan Press meet.0


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.