വ്യാജ കറന്‍സികളുമായി ഏഴു വിദേശികള്‍ പിടിയില്‍

ബെംഗളൂരു : ഇന്ത്യന്‍, ബ്രിട്ടീഷ്, യുഎസ് രാജ്യങ്ങളുടെ വ്യാജ കറന്‍സികളുമായി ഏഴു വിദേശികള്‍ ബെംഗളൂരുവില്‍ പോലീസ് പിടിയില്‍. ഹെന്നൂര്‍, കോത്തന്നൂര്‍, ബാഗലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) ഇവരെ പിടികൂടിയത്.
രൂപയുടേയും ബ്രിട്ടീഷ് പൗണ്ടിന്റേയും യുഎസ് ഡോളറിന്റേയും വ്യാജ കറന്‍സികളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
സ്റ്റുഡന്‍സ് വിസയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ പഠനം കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരാണെന്ന് സിസിബി സംഘം പരിശോധനയില്‍ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സൈബര്‍ കുറ്റങ്ങളില്‍ പങ്കാളികളാണെന്ന സംശയം പോലീസിന് ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ തങ്ങിയ 13 പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ വിദേശികള്‍ കൂട്ടമായി തങ്ങുന്ന കോത്തന്നൂര്‍, ഹെന്നൂര്‍, ബാഗലൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി 120 അംഗ സിസിബി സംഘമാണ് പരിശോധന നടത്തിയത്. ഇതു വരെ 85 ഓളം വീടുകള്‍ പരിശോധിച്ചു. രേഖകള്‍ ഇല്ലാതെ ഇവരെ താമസിപ്പിച്ച വീട്ടുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും സിസിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
20 Africans staying in rented accommodation without valid passport/Visas detained..owners of these houses 2 be enquires..BEFORE RENTING OUT HOUSES, OWNERS MAY CHECK FOR SUCH DOCUMENTS..if suspicious, inform police..join hands with @BlrCityPolice 2 curb such illegal/unlawful acts https://t.co/m4bxVWTGVm
— Sandeep Patil IPS (@ips_patil) August 4, 2020
Main Topic : Crime Branch Arrests 7 Foreign Nationals For Violating Visa Norms and kept fake currency
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
