കേരള സമാജം ഐഎഎസ് അക്കാദമിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

ബെംഗളൂരു : സിവില്‍ സര്‍വീസ് പരീക്ഷ 2019 ല്‍ ബെംഗളൂരു കേരള സമാജം ഐഎഎസ് അക്കാദമിക്ക് തിളക്കമാര്‍ന്ന വിജയം. ഐഎഫ്എസ് 1, ഐഎഎസ് 3, ഐപിഎസ്, ഐആര്‍എസ് 4 എന്നിങ്ങനെ 12 ഉന്നത റാങ്കുകളാണ് അക്കാദമി സ്വന്തമാക്കിയത്.
മൂന്നു മലയാളികള്‍ ഉള്‍പ്പെടെ12 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയില്‍ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാര്‍ ശ്രീകുമാരന്‍ നായരുടെയും രജനീ ദേവിയുടെയും മകനും ബാംഗ്ലൂര്‍ എ.ഐ.ജി. അനലിറ്റിക്‌സില്‍ എന്‍ജിനീയറുമായ മനോജ് മാധവ് ഐ. എഫ്.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
291-ാം റാങ്കോടെ കൊല്ലം മുഖത്തല ആശിഷ് ഭവനില്‍ ആര്‍. യേശുദാസിന്റെയും മറിയക്കുട്ടി ദാസിന്റെയും മകനും കേരളാ ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാനുമായ ആശിഷ് ദാസ് ഐ.എ.എസിനും 458-ാം റാങ്കോടെ തലശ്ശേരി കീഴാത്തൂര്‍ തിരുവോണത്തില്‍ സുധാകരന്റെയും മല്ലികയുടെയും മകള്‍ സ്മില്‍ന സുധാകര്‍ ഐ.പി.എസിനും യോഗ്യത നേടി. സ്മില്‍ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കര്‍ണ്ണാടക സ്വദേശികളായ യശസ്വിനി ബി (71), കീര്‍ത്തന. എച്ച്.എസ് (167) (ഇരുവരും ഐ.എ. എസ്), വിനോദ് പാട്ടില്‍ (132), ജമ്മു സ്വദേശി പാര്‍ത്ഥ് ഗുപ്ത (240), രാജസ്ഥാന്‍ സ്വദേശി രാമചന്ദ്ര ജാക്കര്‍ (605) (മൂവരും ഐ.പി.എസ്), വെങ്കട കൃഷ്ണ എസ് (336) ( കര്‍ണ്ണാടക), റിഷുപ്രിയ (371) (ജാര്‍ഖണ്ട്), രാഘവേന്ദ്ര എന്‍ (536) (കര്‍ണ്ണാടക), പ്രജ്വല്‍ (636) (കര്‍ണ്ണാടക) എന്നിവര്‍ ഐആര്‍എസിലേക്കും യോഗ്യത നേടി.
2011-ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതുവരെ 125 പേര്‍ ഉന്നത സര്‍വ്വീസുകളില്‍ ചേര്‍ന്നിട്ടുണ്ട് . ബെംഗളൂരു കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ പി.ഗോപകുമാര്‍ മുഖ്യ ഉപദേഷ്ടാവായ അക്കാദമിയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്.
2021-ലെ പ്രിലിമിനറി പരീക്ഷക്കുള്ള ഓണ്‍ലൈന്‍ പരിശീലനം അക്കാദമിയില്‍ നടന്നു വരുന്നതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.