Follow the News Bengaluru channel on WhatsApp

ബെയ്‌റൂത്തിലെ ഇരട്ട സ്‌ഫോടനം; മരണം 78 ആയി, ദൃശ്യങ്ങളില്‍ സ്ഫോടനത്തിന്‍റെ തീവ്രത വ്യക്തം

ബെയ്‌റൂത്ത് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ കൂടിയേക്കുമെന്നാണ് സൂചനകള്‍.

തുറുമുഖത്തിനടുത്ത് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്ന് ലെബനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബെയ്‌റൂത്തില്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ ആദ്യം കരുതിയത് ശക്തമായ ഭൂചലനമെന്നായിരുന്നു. പിന്നീടാണ് സ്‌ഫോടനമെന്ന് അറിയുന്നത്. രണ്ടാമത്തെ സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു.

കൃത്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചതിന് കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ലെബനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഭൂമികുലുക്കത്തിന് തുല്യമായ 3.5 മാഗ്നിറ്റ്യൂടിലാണ് സ്ഫോടനമുണ്ടായത്. ഇതിൻ്റെ പ്രകമ്പനം 200 മീറ്ററുകളോളം വ്യാപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തുവിട്ടു.

 

 

 

 

 

 

 

Main Topic : Lebanon explosion: Massive Beirut blast kills more than 70, injures thousands. 2750 Tonnes Of Ammonium Nitrate Exploded


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.