Follow the News Bengaluru channel on WhatsApp

രാമക്ഷേത്ര നിര്‍മ്മാണം; ഭൂമി പൂജ ഇന്ന്, കനത്ത സുരക്ഷ

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ ഇന്ന്. ഉച്ചക്ക് പന്ത്രണ്ടരക്ക് നടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും.
12.44 ന് വെള്ളി ശില സ്ഥാപിച്ചാണ് പ്രധാനമന്ത്രി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. 175 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേര്‍ മാത്രമാകും വേദിയിലുണ്ടാകുക.

ഗംഗ, യമുന, കാവേരി തുടങ്ങിയ പുണ്യനദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും രണ്ടായിരം തീര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ വേദിയില്‍ ഉണ്ടാകും. കോവിഡ് മാനദണ്ഡമനുസരിച്ച് ആറടി അകലത്തിലാണ് ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി അയോധ്യ പാക്കേജ് പ്രഖ്യാപിക്കും.

യുപിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യ ജില്ല ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്.

ചടങ്ങുകളുടെ തല്‍സമയ ദൃശ്യങ്ങള്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും. മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

Main Topic : Ram temple Bhoomi pooja ceremony today, PM to attend


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.