Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഒറ്റ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6805 പേർക്ക്, 5602 പേർക്ക് രോഗം ഭേദമായി

ബെംഗളൂരു : കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 6805 പേര്‍ക്ക്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 158254 ആയി. 5602 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 2544 പേര്‍ക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെക്കാള്‍ ഏറെ പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായിട്ടുണ്ട്(2972). ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 67425 ആണ്. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 32314.

ഇന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 15 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1178 ആയി. ബല്ലാരി (431), മൈസൂരു (361), ശിമോഗ (292) എന്നീ ജില്ലകളിലാണ് ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • ബെംഗളൂരു അര്‍ബന്‍2544
  • ഉത്തര കന്നഡ77
  • കല്‍ബുര്‍ഗി196
  • ധാര്‍വാഡ് 212
  • ഉഡുപ്പി217
  • ബെല്‍ഗാവി 229
  • ദക്ഷിണ കന്നഡ 173
  • ചിക്കമഗളൂരു59
  • ബാഗല്‍ കോട്ട്168
  • കോളാര്‍ 107
  • ദാവണ്‍ഗരെ197
  • ചിക്കബെല്ലാപുര117
  • ബല്ലാരി431
  • ഹാസന്‍158
  • ഷിമോഗ292
  • റായിച്ചൂര്‍ 181
  • മണ്ഡ്യ134
  • ചിത്രദുര്‍ഗ 58
  • തുംകൂര്160
  • ഗദഗ്124
  • വിജയപുര 58
  • രാമനഗര 41
  • മൈസൂര്‍361
  • കൊപ്പല്‍132
  • ഹവേരി 64
  • യാദഗിരി 37
  • ബെംഗളൂരു റൂറല്‍ 34
  • ബീദര്‍ 98
  • കുടക് 51
  • ചാമരാജ നഗര 95

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 158254 ആണ്. ഇന്ന് 5602 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 80281 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 93 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2897 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 75068 ആണ്. ഇതില്‍ 671 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.

27930 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും 20491 ആര്‍ടി പിസിആര്‍ ടെസ്റ്റുമടക്കം ഇന്ന് സംസ്ഥാനത്ത് 48421 പരിശോധനകളാണ് നടത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 1581075 ആയി. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളില്‍ 324 പേര്‍ ബെംഗളൂരു അര്‍ബനിലാണ്.

 

Covid Updates Karnataka, Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.