Follow the News Bengaluru channel on WhatsApp

കനത്ത മഴ; തലക്കാവേരിയിൽ ഉരുൾ പൊട്ടി അഞ്ച് പേരെ കാണാതായി

ബാഗമംണ്ഡല(കൊഡഗു):  കനത്ത മഴയില്‍ കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരിയിൽ ഉരുൾപൊട്ടലിലും, മണ്ണൊലിപ്പിലും പെട്ട് അഞ്ചു പേരെ കാണാതായി.

തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ നാരായണ ആചാർ, പത്‌നി, ഭാര്യാ സഹോദരൻ, ക്ഷേത്രത്തിലെ മറ്റ് രണ്ട് ജീവനക്കാർ എന്നിവരടക്കം അഞ്ച് പേരേയാണ് കാണാതായത്. ആചാരുടെ വീടും സമീപത്തുള്ള മറ്റൊരു പുരോഹിതന്‍റെ വീടും ഉരുൾപൊട്ടലില്‍ ഒലിച്ചുപോയി.

ദേശീയ ദുരന്തനിവാരണ സേന കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്. കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായും അധികൃതർ പറഞ്ഞു.

ഇന്നലെ അർദ്ധരാത്രിയോടെ ആയിരിക്കാം ഉരുൾപൊട്ടിയതെന്നാണ് സമീപവാസികൾ പറയുന്നത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെ താമസിക്കുന്ന മറ്റു ക്ഷേത്ര ജീവനക്കാർ നാരായണ ആചാരുമായി ബുധനാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു. ഇന്ന് രാവിലെ അദ്ദേഹം ക്ഷേത്രത്തിൽ എത്താഞ്ഞതിനെ തുടർന്ന് ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഉരുൾപൊട്ടലിൽ വീട് തകർന്നതും അഞ്ചു പേരെ കാണാതായതും അറിയുന്നത്. മലവെള്ളപ്പാച്ചലില്‍ ഒലിച്ചു പോയ ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സമീപത്തുള്ള ചേരംഗള ഗ്രാമത്തിൽ നിന്നും കണ്ടെടുത്തു.

കനത്ത മഴയിൽ ഉരുൾപൊട്ടാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് അധികൃതർ നാരായണ ആചാറിനോടും കുടുംബത്തോടും വീട്ടിൽ നിന്നും മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം നിരസ്സിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. തൊട്ടടുത്തുള്ള വീട്ടിൽ താമസിച്ചിരുന്ന ക്ഷേത്രത്തിലെ മറ്റൊരു പുരോഹിതനും കുടുംബവും മാറിത്താമസിച്ചതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ കാണാം :

Main Topic : Rain Triggers Landslide in Karnataka, 5 People Missing in Kodagu


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.