Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ കാലവര്‍ഷം കനക്കുന്നു; പ്രളയഭീതിയില്‍ സംസ്ഥാനത്തെ വടക്കന്‍ ജില്ലകള്‍

ബെംഗളൂരു : കര്‍ണാടകയില്‍ കാലവര്‍ഷം കനക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സംഭവിച്ച പ്രളയത്തിന്റെ ഭീതി കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലടക്കം നിലനില്‍ക്കുന്നുണ്ട്.

കുടക്, ചിക്കമഗളൂരു ജില്ലകളില്‍ വ്യാപകമായ മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലുമുണ്ടായി. കുടകിലെ തലക്കാവേരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ അഞ്ചു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തലക്കാവേരി ശ്രീ കാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ടി എസ് നാരായണ ആചാര്‍ (70) ഭാര്യ ശാന്ത നാരായണ (68) ശാന്തയുടെ സഹോദരന്‍ ആനന്ദതീര്‍ഥ സ്വാമിജി, ഇവരുടെ ബന്ധുക്കളായ രവി കിരണ്‍ ഭട്ട്, പവന്‍ ഭട്ട് എന്നിവരെയാണ് കാണാതായത്.

കുടക്, ഗോകര്‍ണ, ചിക്കമഗളൂരു, ഹാസന്‍, മൈസൂരു, മംഗളൂരു, ഉഡുപി എന്നീ സംസ്ഥാനത്തെ തീരദേശ മലനാട് മേഖലകളിലും വടക്കന്‍ ജില്ലകളായ ബെളഗാവി, ബാഗല്‍ കോട്ട്, വിജയപുര, ബെല്ലാരി തുടങ്ങിയ ജില്ലകളിലും മഴ അതിശക്തമായി തുടരുകയാണ്. ശനിയാഴ്ച വരെ തീരദേശ ജില്ലകളിലും മലനാട്, വടക്കന്‍ മേഖലകളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൃഷ്ണ, തുംഗ, ഭദ്ര, കാവേരി നദികളിലെ അണകെട്ടുകളില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ എച്ച്ഡി കോട്ട താലൂക്കിലെ ബീച്ചിനഹള്ളി കബനി ഡാമിന്റെ ഷട്ടര്‍ തുറന്നു 40000 ക്യൂബിക് ടണ്‍ വെള്ളം തുറന്നു വിട്ടു. കബനി അണകെട്ടിന്റെ പരമാവധി സംഭരണ ശേഷി 2284 ആണ്. ജലനിരപ്പ് 2280 ആയി ഉയര്‍ന്നതോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചിക്കമഗളൂരുവിലെ കൊട്ടിഗെഹയില്‍ 310 മില്ലിമീറ്റര്‍ മഴയും ബെല്‍ഗാവിയില്‍ 230 മില്ലി മീറ്റര്‍ മഴയുമാണ് ലഭിച്ചത്. ചാര്‍മാടി ചുരത്തില്‍ രണ്ടിടങ്ങളിലായി
മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചല്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗത്തെ യാത്ര പരമാവധി ഒഴിവാക്കുവാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് അതാത് ജില്ലകളുടെ കാര്യങ്ങള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈകൊള്ളാന്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗവും ചേര്‍ന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ നേതൃത്വം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Main Topic : Hevy rain lashes Karnataka. Coastal regions and the northern parts of Karnataka bordering Maharashtra and Kodagu have been particularly badly affected

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.