Follow the News Bengaluru channel on WhatsApp

രാജ്യത്ത് കോവിഡ് വ്യാപനം തീവ്രം: കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പുതിയ രോഗികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 2089146 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടയില്‍ രാജ്യത്ത് വര്‍ധിച്ചത് 505000 രോഗികളാണ്. പ്രതിദിനം 60000 കൂടുതല്‍ പേര്‍ക്കാണ്  രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഹോക്കി ടീം അംഗം മന്‍പ്രീത് സിംഗ് അടക്കം നാല് ഹോക്കി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മന്‍പ്രീതിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്ങ്, വരുണ്‍ കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മണിപ്പൂരില്‍ 105 കേന്ദ്രസേനാംഗങ്ങള്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചികിത്സയിലാണ്.

രാജ്യത്ത് ഇതുവരെ 1428881 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം 617376 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42889 ആണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്നലെ 10483 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 490262 ആയി. ചികിത്സയിലുള്ളവര്‍ 145583, രോഗം ഭേദമായവര്‍ 327281, മരണം 17398

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 285024 ആയി. ചികിത്സയിലുള്ളവര്‍ 52759, രോഗം ഭേദമായവര്‍ 227575, മരണം 4890.

ആന്ധ്ര പ്രദേശില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 10171 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 206960 ആയി. ചികിത്സയിലുള്ളവര്‍ 84654, രോഗം ഭേദമായവര്‍ 120464, മരണം 1842.

കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 164924 ആയി. ചികിത്സയിലുള്ളവര്‍ 77694, രോഗം ഭേദമായവര്‍ 84232, മരണം 2998.

കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 31700 ചികിത്സയിലുള്ളവര്‍ 12450, രോഗം ഭേദമായവര്‍ 19147, മരണം 103.

ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പുതിയ കോവിഡ്  കണക്കുകള്‍ അറിയാം :

COVID-19 Tracker Updates For India For State Wise & District Wise Status


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.