Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 77686 പേര്‍: മരണ സംഖ്യ മൂവായിരത്തിലേക്ക്

ബെംഗളൂരു : കര്‍ണാടകയില്‍ ഇന്നലെ 6670 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 77686 ആയി. ഇന്നലെ 3951 പേര്‍ക്കായിരുന്നു രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 84232 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ട്. ജൂലൈ 30 ന് കര്‍ണാടകയില്‍ 39. 38 ശതമാനമായിരുന്നു രോഗമുക്തിയുടെ ശരാശരി. എന്നാല്‍ ആഗസ്ത് ആദ്യ ആഴ്ച്ച പിന്നിടുമ്പോള്‍ ഇതില്‍ 11.37 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരിലകം ആന്റിജന്‍ പരിശോധനകളും ആര്‍ടി പിസിആര്‍ പരിശോധനകളും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം 1624628 ആണ്.

ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ബെംഗളൂരു അര്‍ബനില്‍ ആയിരുന്നു. 2147 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനടുത്ത് എത്തി.

ബല്ലാരി ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നിന് ബല്ലാരി ജില്ലയില്‍ 4582 രോഗികളായിരുന്നു. എന്നാല്‍ ഒരാഴ്ചക്കകം ജില്ലയിലെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 684 പേര്‍ക്കാണ്. ഇതു വരെ രോഗം സ്ഥിരീകരിച്ചത് 9384 പേര്‍ക്ക്.

സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് മൂവായിരത്തിന് അടുത്തെത്തി. ഇന്നലെ 101 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 2998 ആയി. ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 1200 പേരാണ് ഇവിടെ മരിച്ചത്. മൈസൂരു (213), ദക്ഷിണ കന്നഡ ( 206) ധാര്‍വാഡ് (181) എന്നി ജില്ലകളാണ് ബെംഗളൂരുവിന് പിറകില്‍. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 164924 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.