Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മരിച്ചത് എട്ടു പേര്‍

ബെംഗളൂരു : വടക്കന്‍ കര്‍ണാടകയിലും തീരദേശ, മലനാട് മേഖലകളിലും പെയ്യുന്ന ശക്തമായ മഴയില്‍ ഇതുവരെ 8 പേര്‍ മരണപ്പെട്ടു. മഴ തുടരുന്നതിനാല്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള പല നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വെള്ളപൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
കുടക്, ഉഡുപ്പി, ശിവമൊഗ്ഗ ജില്ലകളിലെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കബനി അണക്കെട്ടില്‍ നിന്ന് 50600 ക്യൂസക്‌സ് വെള്ളം തുറന്നു വിട്ടിരുന്നു. കെആര്‍എസ് ഡാമിലും ജലനിരപ്പ് പരമാവധി എത്തിയിരിക്കുകയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശിയ ദുരന്ത നിവാരണ സേനയെ ബല്ലാരി, കോലാര്‍, ധാര്‍വാഡ്, കുടക്, ബെളഗാവി, ഭക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ എത്തിച്ചിട്ടുണ്ട്. പലയിടങ്ങളിലായി മണ്ണിടിച്ചലുമുണ്ട്. കൊടക് ജില്ലയിലെ ബാഗ മണ്ഡലം തലക്കാവേരിയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായ അഞ്ചു പേരുടെ മൃതദേഹം ഇതു വരെ കണ്ടെത്താനായിട്ടില്ല.
മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചലും രൂക്ഷമായതിനെ തുടര്‍ന്ന് ചാര്‍മാടി ചുരം താല്‍കാലികമായി അടച്ചിട്ടുണ്ട്.
ശിവമോഗ്ഗയില്‍ കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കാവേരി നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ശ്രീരംഗപട്ടണത്തെ രംഗനതിട്ടു പക്ഷി സങ്കേതം അടച്ചിട്ടു.. പക്ഷി സങ്കേതത്തിലടക്കം നദിയിലെ വെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണിത്. ഹാരംഗി അണകെട്ട് തുറന്നു വിട്ടതോടെ ഹാസനില്‍ നിരവധി
വീടുകളില്‍ വെള്ളം കയറി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.