Follow the News Bengaluru channel on WhatsApp

കര്‍ണ്ണാടക എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച.

ബെംഗളൂരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൂര്‍ത്തികരിച്ച കര്‍ണ്ണാടക എസ്.എസ്.എല്‍.സി. പരീക്ഷാഫലം ആഗസ്റ്റ് 10ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷാഫലം www.kseeb.kar.nic.in, www.karresults.nic.in എന്നീ വെബ് സൈറ്റുകളില്‍ ഉച്ചയ്ക്ക് ശേഷം 3:45ന് ലഭ്യമാകും.

എട്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. കോവിഡ് മഹാമാരി വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മറ്റു ചില സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ കര്‍ണ്ണാടകവും ഇപ്രാവശ്യത്തെ എസ്.എസ്.എല്‍.സി. പരീക്ഷ വേണ്ടെന്ന് വെക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ചൂടേറിയ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരുന്നു. ചില രക്ഷിതാക്കളും സംഘടനകളും, ഹൈക്കോടതിയില്‍ പോയി തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി സര്‍ക്കാര്‍ വാദമുഖങ്ങള്‍ അംഗീകരിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. അത് പ്രകാരം ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെയുള്ള തിയ്യതികളില്‍ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം സൃഷ്ടിച്ചു കൊടുത്തു. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ കോവിഡ് പ്രതിരോധാര്‍ത്ഥം ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനാല്‍ മുപ്പത്തിരണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീയ്യതി പിന്നീട് അറിയിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.