Follow the News Bengaluru channel on WhatsApp

രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച അഞ്ചു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; തിരച്ചലിനായി രാജമലയിലേക്ക്‌ 27 അംഗ പ്രത്യേക സംഘം

ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച അഞ്ചു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി.80 പേരാണ്‌ മണ്ണിടിച്ചിലിനടിയിൽ കുടുങ്ങിയിരുന്നത്‌. 12 പേരെ നാട്ടുകാർ രക്ഷിച്ചിരുന്നു. 40 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്‌.   തിരച്ചിൽ നടത്തുന്നതിനായി വിദഗ്‌ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെകൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ അയച്ചു.

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ്‌ ടീമും, ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, ഫയർ & റെസ്ക്യൂ വിഭാഗത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും,കോട്ടയത്തു നിന്ന് 24 അംഗ ടീമും ഇന്നലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രത്യേക പരിശീലനം നേടിയ 27  ഫയർ &റെസ്ക്യൂ ടീമിനെ ഇന്ന് അയച്ചിട്ടുണ്ട്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രി അറിയിച്ചു.

അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Main Topic : ts: 5 more bodies found in  Rajamala Pettimudi Landslide


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.