Follow the News Bengaluru channel on WhatsApp

നദികള്‍ കരകവിഞ്ഞു:  പ്രളയ ഭീതിയില്‍ കര്‍ണാടക

ബെംഗളൂരു : കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്‍ കര്‍ണാടക പ്രളയ ഭീതിയില്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്. വടക്കന്‍ ജില്ലകളിലും തീരദേശ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
കബനി, കെ ആര്‍ എസ് തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖ ഡാമുകളെല്ലാം തുറന്ന് വിട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് തീരദേശ, മലനാട്, വടക്കന്‍ കര്‍ണാടക എന്നീ ജില്ലകളിലെ നദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. കുടക്, ചിക്കമഗളൂരു മേഖലകളില്‍ മണ്ണിടിച്ചല്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മംഗളൂരു നഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിയിലായി. കപിലാ നദി കരകവിഞ്ഞൊഴുകിയതിനാല്‍ നഞ്ചന്‍കോടിലെ ദേശീയപാതയിലും വെള്ളം കയറിയിട്ടുണ്ട്. ഊട്ടിയിലേക്കുള്ള ദേശിയ പാതയിലും വെള്ളം കയറിയിട്ടുണ്. ഇതേ തുടര്‍ന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഉത്തര കന്നഡ, ഹാസന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

കുടക് ജില്ലയില്‍ ചിലയിടങ്ങളില്‍ കനത്ത മഴക്ക് നേരിയ ശമനമുണ്ട്. തലക്കാവേരിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചല്‍ തുടരുകയാണ്.

കോവിഡ് ബാധയെ തുടര്‍ന്ന് മണിപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി യെദിയൂരപ്പ സംസ്ഥാനത്തെ പ്രളയ സാഹചര്യം ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കറുമായി വിലയിരുത്തി. അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Main Topic : Heavy rain triggers landslides, flood-like situation in Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.