Follow the News Bengaluru channel on WhatsApp

വിദേശത്തു നിന്നും കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഇനി ഹോം ക്വാറെന്റെയിന്‍: കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു : വിദേശത്തു നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്കായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം വിദേശത്തു നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിന്‍ ഒഴിവാക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം വിദേശത്തു നിന്നും മടങ്ങുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എല്ലാവരും 14 ദിവസ ഹോം ക്വാറന്റെയിനില്‍ കഴിഞ്ഞാല്‍ മതി.

വിദേശത്തു നിന്നും യാത്ര തിരിക്കുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് യാത്രി കര്‍ണാടക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സത്യവാങ്മൂമൂലം നല്‍കണം.

https://www.covidwar.karnataka.gov.in/, https://parihara.karnataka.gov.in/service38/ എന്നീ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യാത്രക്കാര്‍ എല്ലാവരും ആരോഗ്യ സേതു, ക്വാറന്റെയിന്‍ വാച്ച്, ആപ്തമിത്ര ആപ്പ് എന്നിവ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം (ഈ ലിങ്കില്‍ ലഭ്യമാണ് https://covid19.karnataka.gov.in/new-page/softwares/en ).

യാത്രി കര്‍ണാടകയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ആരോഗ്യ വകുപ്പ്, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുന്‍പാകെ ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് ഫോറം പൂരിപ്പിച്ച് നല്‍കുകയോ, വിമാനത്താവളത്തില്‍ എത്തിയ ശേഷം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. എല്ലാ യാത്രക്കാരേയും വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കും. പനി, ചുമ, തൊണ്ടവേദന, രുചി മണം എന്നിവ ഇല്ലാതാകുക, ക്ഷീണം, ശരീരവേദന, വയറിളക്കം, ശ്വാസ തടസ്സം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. പള്‍സ് ഓക്‌സിമീറ്റര്‍ റീഡിംങ്ങും നടത്തും. യ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ എന്നിങ്ങനെ തരം തിരിച്ച ശേഷം ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം നടപടിയെടുക്കും.

വിമാനത്താവളത്തിലെ പരിശോധനക്കു ശേഷം രോഗമില്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോകാം. ഇവര്‍ 14 ദിവസ ഹോം ക്വാറന്റെയിനില്‍ കഴിയണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്കോ ഹോം ക്വാറന്റെയിനിലേക്കോ മാറ്റും. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനായി കര്‍ണാടകയിലെത്തുന്ന വിമാനയാത്രക്കാര്‍ അതാത് സ്ഥലങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണം. ഇവരില്‍ രോഗലക്ഷണമില്ലാത്തവരെ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അനുവദിക്കു.

പരീക്ഷ എഴുതാനായി സംസ്ഥാനത്തേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ആര്‍ടി പിസിആര്‍
പരിശോധനയില്‍ നെഗറ്റീവ് എന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെയും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരേയും ക്വാറന്റെയിനില്‍ നിന്നും ഒഴിവാക്കും. സംസ്ഥാനത്ത് എത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് അംഗീകരിക്കുക. വിമാനയാത്രക്കാരില്‍ ആന്റിജന്‍ പരിശോധനക്ക് 700 രൂപയും ആര്‍ടി പി സി ആര്‍ പരിശോധനക്ക് 2000 രൂപയുമാണ് ഈടാക്കുക.

ബിസിനസ് ആവശ്യത്തിനും ചെറിയ കാലയളവിലേക്ക് എത്തുന്നവര്‍ക്കും അംഗീകൃത ലാബില്‍ നിന്നും ആര്‍ടി പി സി ആര്‍ ടെസ്റ്റ് നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റെയിന്‍ ഒഴിവാക്കാം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളുമെന്നും സര്‍ക്കാര്‍ വ്യക്തതമാക്കി.

സര്‍ക്കുലര്‍ വായിക്കാം ⏩ Revised Guidelines for International Returnees Ver 4 (1)

Main Topic : No more institutional quarantine for international returnees to Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.