കോവിഡ് ബാധിച്ചു മരിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവ് കൈഒഴിഞ്ഞു: അന്ത്യക്രിയകള്‍ ചെയ്തത് ബിബിഎംപിയും പൊലീസും ചേര്‍ന്ന്

ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവ് കൈഒഴിഞ്ഞു. അന്ത്യക്രിയകള്‍ ചെയ്തത് ബിബിഎംപി ജീവനക്കാരും പൊലീസും ചേര്‍ന്ന്.
ജെസി നഗര്‍ കുറുബരഹള്ളി നിവാസിയായ ഇരുപത്തിയെട്ട് വയസ്സുള്ള യുവതിയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നി അസുഖങ്ങള്‍ നേരത്തെ ഉള്ള ഇവര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യാശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച അവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിക്ക് കോവിഡാണെന്നറിഞ്ഞതിനെ തുടര്‍ന്ന് കാബ് ഡ്രൈവറായ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. രാത്രിയോടെ യുവതി മരിക്കുകയും ചെയ്തു. മരണം വിവരം അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനെ പലവട്ടം അറിയിച്ചെങ്കിലും അയാള്‍ പ്രതികരിക്കുകയോ, തിരിച്ചു വരികയോ ചെയ്തില്ല.
യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തെ കൗണ്‍സിലറേയും പൊലീസിനേയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തുകയും ഭര്‍ത്താവിനെ വീണ്ടും ഫോണില്‍ ബന്ധപ്പടാന്‍ ശ്രമിക്കുകയും ചെയ്തു. അയാള്‍ പ്രതികരിച്ചില്ലെന്ന് മാത്രമല്ല ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
യുവതിയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബിബിഎംപി ജീവനക്കാരും, പൊലീസും ചേര്‍ന്ന് ശനിയാഴ്ച യുവതിയെ സംസ്‌കരിക്കുകയായിരുന്നു.
യശ്വന്ത്പുരയിലെ ഒരു മാളില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്തിരുന്ന യുവതി രണ്ട് വര്‍ഷം മുമ്പ് കാബ് ഡ്രൈവറായ യുവാവുമായി പ്രണയത്തിലാകുകയും പിന്നീട് ഇവര്‍ വിവാഹിതരാവുകയായിരുന്നുവെന്നും മഹാലക്ഷ്മി ലേ ഔട്ട് പൊലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.