Follow the News Bengaluru channel on WhatsApp

ക്ഷേത്രത്തിലെ നിധി സ്വന്തമാക്കാന്‍ പോയ ഒമ്പതംഗ സംഘത്തിലൊരാള്‍ ക്ഷേത്രത്തിലെ തൂണ്‍ തലയില്‍ വീണ് മരണപ്പെട്ടു

ബെംഗളൂരു: ക്ഷേത്രത്തിലെ നിധി സ്വന്തമാക്കാന്‍ പോയ ഒന്‍പതംഗ സംഘത്തിലൊരാള്‍ തൂണ്‍ തലയില്‍ പതിച്ചു മരണപ്പെട്ടു. ബെംഗളൂരു നഗരത്തില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ ഹൊസക്കോട്ടെക്ക് സമീപമുള്ള ഹിണ്ടിഗനല ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി സംഭവം നടന്നത്. അവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹനുമാന്‍ ക്ഷേത്രത്തിനടിയില്‍ നിധിയുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമത്തിലേയും, സമീപ ഗ്രാമത്തിലേയും യുവാക്കള്‍ ക്ഷേത്രത്തിലൊത്തു ചേര്‍ന്നത്. കാലപ്പഴക്കം ചെന്നതും, ആരാലും ശ്രദ്ധിക്കപ്പെടാതെയിരുന്നന്നതുമായ ക്ഷേത്രത്തില നിധിയെടുക്കാന്‍ ഒന്‍പതു പേരില്‍ ചിലര്‍ കുഴിയെടുക്കുന്നതിനിടയിലാണ് ക്ഷേത്രത്തിലെ ഒരു തൂണ്‍ ഇളകി സംഘത്തിലൊരാളിന്റെ പതിച്ചത്. സുരേഷ് (23) എന്ന യുവാവാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. മഞ്ജുനാഥ് (23), ശ്രീനിവാസ് (22), സെബാസ്റ്റ്യന്‍ രാജ്(22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. അപകട ശേഷം പരിക്കേറ്റവര്‍ 108 നമ്പറില്‍ വിളിച്ച് ആംബുലന്‍സിനായി ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. യുവാക്കള്‍ക്കെതിരെ പുരാവസ്തു സംരക്ഷണ നിയമം, കര്‍ണ്ണാടക നിധി സംരക്ഷണ നിയമം, ക്രിമിനല്‍ ശിക്ഷാ നടപടികളിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കെതിരെ പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്.

Main Topic:Treasure hunter crushed to death as temple pillar collapses while digging


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.