Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്നഡ നടന്‍ ശേഖര്‍ ഭണ്ഡാരി മരിച്ചു

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്നട നടനും എഴുത്തുകാരനുമായിരുന്ന ശേഖര്‍ ഭണ്ഡാരി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം. കാര്‍ക്കള സ്വദേശിയാണ്.

റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനായ ഭണ്ഡാരി ദക്ഷിണ കന്നഡ രാജ്യോത്സവ പുരസ്‌ക്കാരം നേടിയ വ്യക്തിയാണ്. സിനിമക്ക് പുറമെ നാടക സാഹിത്യ മേഖലകളിലും സജീവമായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പാണ് പനിയും ചുമയും ബാധിച്ച് ചികിത്സ തേടിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഓ നാന നല്ലെ, ഇന്ദ്രധനുസ്, നനു ഹേമന്ദ് അവളു സേവന്തി, ഐഡോണ്ടള ഐതു, ലൗ, ഗണ്ട്കളുവര്(തുളു) എന്നീ ചിത്രങ്ങള്‍ അടക്കം 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവര്‍ എന്ന തുളു ചിത്രത്തിന്റെ നിര്‍മാതാവുമായിരുന്നു. പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കോളേജ് പഠനകാലത്ത് തന്നെ നാടക വേദികളിലൂടെ ശേഖര്‍ ശ്രദ്ധ നേടിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നനു ശേഖര്‍. ജോലിയും കലയും ഒരുമിച്ച് കൊണ്ടു പോവുകയായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം പൂര്‍ണമായും കലാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Main Topic : Film actor and theatre artist Shekhar Bhandary passes away due to COVID-19


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.