മുതിർന്ന കോൺഗ്രസ് നേതാവും, പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് ഏഴു മണിയോടെയാണ് അന്ത്യം. ഗാസിയാബാധിലെ വീട്ടിൽ വെച്ച് തളർന്ന് വീണതിനെ തുടർന്ന് ഡൽഹി യശോധ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരണത്തിന് തൊട്ടുമുമ്പ് ആജ് തക് ചാനലിൽ നടന്ന ബെംഗളൂരു കലാപം സംബന്ധിച്ച ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. രാജീവ് ത്യാഗിയുടെ ആകസ്മിക വേർപാടിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അനുശോചിച്ചു.
കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം വഹിച്ചിരുന്ന ത്യാഗിയെ കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടിയുടെ ഔദ്യോഗിക വക്താവായി രാജീവ് ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി ചുമതലപ്പെടുത്തിയത്.
We are deeply saddened by the sudden demise of Shri Rajiv Tyagi. A staunch Congressman & a true patriot. Our thoughts and prayers are with his families & friends in this time of grief. pic.twitter.com/yHKSlzPwbX
— Congress (@INCIndia) August 12, 2020
Main Topic : Congress leader and spokesperson Rajiv Tyagi dies after heart attack
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.