ഹോം ഐസൊലേഷൻ: പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു

ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
കോവിഡ് രോഗം സ്ഥിരീകരിക്കുന്ന ആളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രോഗം സ്ഥിരീകരിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസം പനിയോ മറ്റു രോഗലക്ഷണങ്ങളോ ഇല്ലെങ്കില്‍ ഏഴു ദിവസത്തെ ഹോം ഐസൊലേഷനിലേക്ക് രോഗിയെ മാറ്റും. പ്രത്യക്ഷ്യ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരേയും, മിതമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതുമായ രോഗികളെയുമാണ് ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത്.
ഇത്തരം രോഗികള്‍ ഹോം ഐസൊലേഷന്‍ കാലാവധിക്ക് ശേഷം ആര്‍ടി – പിസിആര്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിങ്ങനെയുള്ള കോവിഡ് പരിശോധനകള്‍ക്ക് വിധേയരാവേണ്ടതില്ല.
രോഗിയെ ഹോം ഐസൊലേഷനിലേക്ക് നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി രോഗം സ്ഥിരീകരിച്ച ആളുടെ വീടും പരിസരവും രോഗിക്ക് താമസിക്കാനുള്ള മുറിയും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇത്തരത്തില്‍ വീട്ടു ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡെയിലി മോണിറ്ററിംഗ് സംവിധാനത്തിലൂടെ ഐസൊലേഷന്‍ കാലാവധി തീരുന്നത് വരെ എല്ലാ ദിവസവും അധികൃതര്‍ നിരീക്ഷിക്കുന്നതാണ്.
രോഗിയുടെ പരിചരണത്തിനായി കുടുംബത്തിന്റെ പുറത്ത് നിന്നും ഒരാള്‍ രോഗിയെ സഹായിക്കാന്‍ ഉണ്ടായിരിക്കണം. ഈ വ്യക്തിയെ പിന്നീട് പരിശോധനക്ക് വിധേയരാക്കുകയും ക്വാറന്റയിനിലാക്കുകയും ചെയ്യും. രോഗിയെ പരിചരിക്കുന്ന ആള്‍ എല്ലാ ദിവസവും രോഗിയുടെ ആരോഗ്യ നില ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ കഴിയുന്ന രോഗിയുടെ മുഖാവരണം, കയ്യുറ എന്നിവയും രോഗിയുടെ ശരീര ദ്രാവകങ്ങള്‍ എന്നിവ അടങ്ങിയ വസ്ത്രങ്ങള്‍ മുതലായവ പ്രത്യേക ബാഗുകളിലാക്കി മാലിന്യം ശേഖരിക്കുന്നവര്‍ക്ക് കൈമാറണം.
ഐസൊലേഷന്‍ കാലാവധി തികഞ്ഞാലും പതിനാലാമത്തെ ദിവസം രോഗികള്‍ ടെലി കോണ്‍ഫ്രന്‍സ് വഴി തന്റെ ആരോഗ്യാവസ്ഥ അരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. രോഗമുക്തി നേടിയ ശേഷം പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയുമായോ ആപ്തമിത്ര ഹെല്‍പ്പ് ലൈന്‍ നമ്പറായ 14410 ല്‍ അറിയിക്കേണ്ടതാണ്.
അതേ സമയം പ്രസവ തീയതി അടുത്തിരിക്കുന്ന ഗര്‍ഭിണികളെ ഹോം ഐസൊലേഷന്‍ ചെയ്യരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറുപത് വയസ് കഴിഞ്ഞവര്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഡോക്ടര്‍മാരുടെ ക്ലിനിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കാമെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലുണ്ട്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വായിക്കാം : Revised Circular- Home Isolation
Main Topic : Karnataka Changes Rules For COVID-19 Home Isolation
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.