Follow the News Bengaluru channel on WhatsApp

നോര്‍ക്ക ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്കുള്ള അപേക്ഷ സമര്‍പ്പിച്ചു

ബെംഗളൂരു : പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഹൊങസാന്ദ്ര ആദര്‍ശ റെസിഡന്റ്റ് വെല്‍ഫേര്‍ അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍ വിനയന്‍ എ ആര്‍ നോര്‍ക്ക ഓഫിസില്‍ സമര്‍പ്പിച്ചു. 18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസിമലയാളികള്‍ക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജും പ്രവാസി മലയാളി തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതിക്കാണ് അപേക്ഷ സമര്‍പ്പിച്ചത് .

നോർക്ക റൂട്ട്സ് എൻ.ആർ.കെ തിരിച്ചറിയൽ / ഇൻഷൂറൻസ് കാർഡ്

ആവശ്യമായ രേഖകൾ

1.പൂരിപ്പിച്ച അപേക്ഷ ഫോറം
2. പാസ്പോട്ട് സൈസ് ഫോട്ടോ- 1
3. ജനന തീയ്യതി തെളിയിക്കുന്ന രേഖ[വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ] 4.കർണ്ണാടകത്തിലെ മേൽവിലാസം തെളിയിക്കുന്ന രേഖ[ വാടകചീട്ട്,വൈദ്യുതി ബിൽ, ഫോൺ ബിൽ, ഓഫീസ് ഐ.ഡി തുടങ്ങിയവ]
5. 315/- രൂപ ഓൺലൈൻ പേയ്‌മെന്റ് നടത്തേണ്ടതാണ്.

യോഗ്യത

  • 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം.
  • 70 വയസ്സ് കഴിഞ്ഞവർക്ക് ഇഷൂറൻസ് പരിരക്ഷ ലഭിക്കില്ലെങ്കിലും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  • കർണ്ണാടകയിൽ 2 വർഷത്തിൽ കൂടുതൽ താമസിച്ച് വരുന്നവർ ആയിരിക്കണം.

ആനുകൂല്യങ്ങൾ

  • കേരള ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ്
  • അപകട മരണങ്ങൾക്കും, സ്ഥിരം അംഗവൈകല്യങ്ങൾക്കും 2 ലക്ഷം രൂപയുടെ പരിരക്ഷ.
  •  ഭാഗിക അംഗവൈകല്യങ്ങൾക്ക് 1 ലക്ഷം രൂപയുടെ പരിരക്ഷ.
  • ഒമാൻ എയർലൈൻസിൽ 7% നിരക്കിളവ്.
  • കുവൈറ്റ് എയര്‍വേയ്സില്‍ യാത്രാനിരക്കില്‍ 7% ഇളവ്.  നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും.
  • നോർക്ക റൂട്ട്സിന്റെ മറ്റ് ക്ഷേമ പദ്ധതികൾക്ക് നിർബന്ധ രേഖ.

കാർഡിന്റെ കാലാവധി 3 വർഷമായിരിക്കും, നിർദ്ധിഷ്ട രേഖയും ഫീസും സമർപ്പിച്ചു കാർഡ് പുതുക്കാവുന്നതാണ്. പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനിലൂടെയോ മലയാളി സംഘടനകള്‍ വഴിയോ പദ്ധതിയില്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്‌സ് ബാംഗ്ലൂര്‍ ഓഫീസര്‍ റീസ രഞ്ജിത് അറിയിച്ചു. ഫോണ്‍ : 25585090

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.