Follow the News Bengaluru channel on WhatsApp

രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടന്ന രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിരുന്നു. ഇവരെ കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ആർ.എസ്.എസ്. അദ്ധ്യക്ഷൻ മോഹൻ ഭഗവതും വേദിയിലുണ്ടായിരുന്നു.

ബുധനാഴ്ച മഥുരയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലും മഹന്ത് നൃത്യ ഗോപാൽ ദാസ് പങ്കെടുത്തിരുന്നു. ശ്രീ കൃഷ്ണ ജൻമഭൂമി അദ്ധ്യക്ഷനും കൂടിയാണ് മഹന്ത്. ആഘോഷവേളയിൽ അദ്ദേഹത്തിന് ചുമയും, ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിലാണ് മഹന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജന്മാഷ്ടമി ആഘോഷങ്ങളിൽ മഹന്തിനെ കൂടാതെ നിരവധി സന്യാസിമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മഥുരയിലെ ഒരാശ്രമത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഹന്തുമായി സംസാരിച്ചു. അദ്ദേഹത്തിന് നല്ല രീതിയിലുള്ള ചികിത്സ ലഭ്യമാക്കാൻ യോഗി ആദിത്യനാഥ് ഡോക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ മഹന്തിൻറ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹത്തിന് നേരിയ തോതിലുള്ള ചുമയും പനിയും മാത്രമാണുള്ളതെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

Main Topic : Ram temple trust head Mahant Nritya Gopal Das  covid tests positive


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.