കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 6706 പേർക്ക്, രോഗം ഭേദമായവർ 8609

ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6706 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. 8609 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ ദിനമാണിന്ന്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 1893 പേര്‍ക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർ (2212)ഇന്ന് ബെംഗളൂരുവിൽ രോഗമുക്തി നേടിയിട്ടുണ്ട്. ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 81733 ആണ്. ചികിത്സയിലുള്ളവർ 33148.
ഇന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 22 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1338 ആയി.
ഇന്ന്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ തൊട്ട് പിറകിൽ ഉള്ളത് മൈസൂരു (522), ബല്ലാരി (445), ഉഡുപ്പി 402 എന്നീ ജില്ലകളാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
- ബെംഗളൂരു അര്‍ബന്‍ 1893
- ഉത്തര കന്നഡ 64
- കല്‍ബുര്‍ഗി 285
- ധാര്‍വാഡ് 257
- ഉഡുപ്പി 402
- ബെളഗാവി 288
- ദക്ഷിണ കന്നഡ 246
- ചിക്കമംഗളൂരു 111
- ബാഗല്‍ കോട്ട് 143
- കോളാര്‍ 77
- ദാവണ്‍ഗരെ 328
- ചിക്കബെല്ലാപുര 25
- ബല്ലാരി 445
- ഹാസന 129
- ശിവമോഗ്ഗ 105
- റായിച്ചൂര്‍ 181
- മണ്ഡ്യ 130
- ചിത്രദുര്‍ഗ 67
- തുംകൂര് 85
- ഗദഗ് 98
- വിജയപുര 121
- രാമനഗര 53
- മൈസൂര്‍ 522
- കൊപ്പല്‍ 148
- ഹവേരി 96
- യാദഗിരി 83
- ബെംഗളൂരു റൂറല്‍ 70
- ബീദര്‍ 143
- കുടക് 55
- ചാമരാജ നഗര 56
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 203200 പേർക്കാണ്. ഇന്ന് 8609 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 121242 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 103 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 3613 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 78337 ആണ്. ഇതില്‍ 727 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
27296 റാപ്പിഡ് ആൻ്റിജൻ ടെസ്റ്റും 28703 ആർടി പിസിആർ ടെസ്റ്റുമടക്കം ഇന്ന് സംസ്ഥാനത്ത് 55999 പരിശോധനകളാണ് നടത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 1882316 ആയി. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളിൽ 328 പേർ ബെംഗളൂരു അർബനിലാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 246115 പേരാണ്.
Main Topic : Covid Updates, Karnataka, Bengaluru
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.