Follow the News Bengaluru channel on WhatsApp

ഇരട്ട കുട്ടികൾക്ക് പരീക്ഷയില്‍ ഇരട്ടി മധുരം

വിജയപുര: ഇരട്ടക്കുട്ടികൾ ഒരുമിച്ച് പഠിക്കുന്നതും, പരീക്ഷയെഴുതുന്നതും അസാധാരണമായ സംഭവമല്ല. പക്ഷെ എഴുതിയ പരീക്ഷയിൽ ഒരേ മാർക്ക് ലഭിക്കുന്ന ഇരട്ടകൾ അപൂർവ്വവും. വിജയപുര ജില്ലയിലെ ടിക്കോട്ട സ്വദേശികളും ഹൈസ്കൂൾ അദ്ധ്യാപകരുമായ ലിയാഖത്ത് അലി മുല്ലയുടേയും, ജാഹിദ പർവീണിൻറയും ഇരട്ടക്കുട്ടികളായ സാബയും, സേബയുമാണ് ഈ അപൂർവ്വ ഭാഗ്യം കരസ്ഥമാക്കിയത്. 620/625 (99.2%) മാർക്കാണ് ഇരുവർക്കും കിട്ടിയത്.

നഗരത്തിലെ എസ്.ഇ.സി.എ.ബി ഹൈസ്കൂൾ വിദ്യാർത്ഥിനികളായിരുന്ന സാബയ്ക്കും, സേബയ്ക്കും എസ്.എസ്.എൽ.സി. പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഇരുവർക്കും ഒരേ മാർക്കാണ് ലഭിക്കുക എന്നത് ഒരിക്കലും ഇവര്‍ കരുതിയിരുന്നില്ല. ഈ അപൂർവ്വ നേട്ടം അപ്രതീക്ഷിതമായി ലഭിച്ചതില്‍ രണ്ടുപേരും ഇപ്പോള്‍ പെരുത്ത് സന്തോഷത്തിലാണ്. ദിവസവും പഠനത്തിനായി 7-8 മണിക്കൂറുകൾ ചിലവഴിച്ച ഞങ്ങൾക്ക് അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും നിരന്തര പിന്തുണയും സഹായവുമാണ് ഈ നേട്ടം കൈവരിക്കാൻ തുണയായത്-സാബയും സേബയും പറയുന്നു.

ലോക്ക് ഡൗൺ പഠനത്തെ എങ്ങിനെ ബാധിച്ചു എന്നുള്ളതിന് സാബയും , സേബയും പറഞ്ഞതിങ്ങനെ.” ലോക്ക് ഡൗണിന് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന ഞങ്ങൾക്ക് പഠനത്തിനായി കൂടുതൽ സമയം വിനിയോഗിക്കാനായി എന്നുള്ളത് നേട്ടം. പക്ഷെ സ്കൂളിൽ പോകാൻ പറ്റാത്തതിനാൽ സംശയനിവാരത്തിനും മറ്റും അദ്ധ്യാപകരെ സമീപിക്കാൻ പറ്റാതായി. പക്ഷെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അദ്ധ്യാപകർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസുകൾ ഉപകാരപ്രദമായി”.

പി.യു.സി ക്ക് സയൻസ് വിഷയങ്ങളെടുത്ത് ഭാവിയിൽ ഡോക്ടർമാരാവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സഹോദരിമാർ പറഞ്ഞു.

മക്കൾക്ക് ലഭിച്ച അപൂർവ്വ നേട്ടത്തിൽ താൻ അത്യധികം സന്തോഷവാനണെന്നും, തന്റെ നാല് മക്കളിൽ ഇരട്ടകളായ സാബയും, സേബയും കരസ്ഥമാക്കിയ ഈ നേട്ടം ഭാവിയിൽ അവരുടെ ഉന്നത വിദ്യാഭ്യാസത്തിലും പ്രതിഫലിക്കട്ടെയെന്നും പിതാവ് ലിയാഖത്ത് അലി മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

Main Topic: Twin sisters achieve twin results in SSLC exam


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.