Follow the News Bengaluru channel on WhatsApp

ബെംഗളൂരു അക്രമം : കൗൺസിലറുടെ ഭർത്താവടക്കം 60 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു : ഫേസ് ബുക്ക് പോസ്റ്റിനെ തുടർന്ന് ബെംഗളൂരു ഈസ്റ്റിലുണ്ടായ അക്രമസംഭവങ്ങളിൽ 60 പേരെ കൂടി അറസ്റ്റ് ചെയ്തു.  ഇവരിൽ ബിബിഎംപിയിലെ കോൺഗ്രസ് കൗൺസിലറുടെ ഭാർത്താവ് ഖലിം പാഷയും ഉൾപ്പെടുന്നു. ഇതോടെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 206 ആയതായി ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അക്രമത്തിന് മുമ്പ് ഖലീം പാഷ സ്റ്റേഷനിലെത്തിയെന്നും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് എഫ്ഐആറിൽ ഉള്ളത്.

കോടതി റിമാൻ്റു ചെയ്ത പ്രതികളിൽ 80 പേരെ ബല്ലാരി ജയിലിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലിലിൽ പാർപ്പിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇവരെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീലിൻ്റെ നേതൃത്വത്തിൽ ഏഴു പോലിസ് സംഘങ്ങളാണ് അക്രമത്തേ കുറിച്ച് അന്വേഷിക്കുന്നത്.
ബെംഗളൂരുവിലെ ഡി ജെ ഹള്ളിയിലും കെ ജി ഹള്ളിയിലുമുണ്ടായ അക്രമത്തിൽ ഏഴു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. വീടിനെതിരെയുണ്ടായ അക്രമത്തിൽ അഖണ്ഡ ശ്രീനിവാസ മൂർത്തിയും പരാതി നൽകി. മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്.

ചൊവ്വാഴ്ച രാത്രി നടന്ന അക്രമത്തിൽ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പോലീസ് സ്റ്റേഷനുകളും ആക്രമിക്കുകയും നിരവധി വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേരാണ് മരിച്ചത്.

Main Topic :Bangalore riots: 60 more arrested


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.