ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം വിജയം

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കോവാക്‌സിന്‍ സുരക്ഷിതമെന്ന് ആദ്യഘട്ട പരീക്ഷണ ഫലം. ഇതോടെ രണ്ടാം ഘട്ട പരീക്ഷണം സെപ്തംബര്‍ ആദ്യയാഴ്ച ആരംഭിക്കും. ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 12 സ്ഥാപനങ്ങളിലായി നടന്ന ഒന്നാം ഘട്ട പരീക്ഷണത്തില്‍ 375 പേരിലാണ് വാക്‌സിന്‍ പ്രയോഗിച്ചത്.

ആദ്യഘട്ടത്തില്‍ ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വീതമാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇപ്പോള്‍ ഇതുവരെ പ്രശ്‌നമൊന്നും കണ്ടില്ലെന്നും ഇവര്‍ സുരക്ഷിതരാണെന്നും ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സഞ്ജയ് റായ് പറഞ്ഞു. വാക്‌സിന്‍ പ്രയോഗിച്ച ആരിലും ഒരു തരത്തിലുള്ള പ്രതികൂല പ്രതികണം പോലുമുണ്ടായില്ല എന്നാണ് ആദ്യ ഘട്ട പരിക്ഷണം വെളിവാക്കുന്നത്.

വാക്‌സിന്‍ ശരീരത്തില്‍ എത്രത്തോളം പ്രതിരോധം ഉണ്ടാക്കുമെന്ന് വിലയിരുത്താന്‍ മരുന്ന് പ്രയോഗിച്ചവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു വരികയാണ്. ഇവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നുണ്ട്. 2021 ന്റെ ആദ്യ പകുതിയോടെ വാക്‌സിന്‍ വിതരണത്തിന് സജ്ജമാക്കാനാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന സ്വകാര്യ ലാബും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സാഴ്‌സ് കോവ് രണ്ട് എന്ന കൊറോണ വൈറസില്‍ നിന്ന് വേര്‍തിരിച്ച ഭാഗം ഭാരത് ബയോടെക്കിന് നല്‍കുകയും അവര്‍ ഐസിഎംആറിലെ വിദഗ്ധരുടെ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.