Follow the News Bengaluru channel on WhatsApp

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി യെദിയൂരപ്പ ദേശീയ പതാക ഉയർത്തി

ബെംഗളൂരു: ഫീൽഡ് മാർഷൽ സാം മനേക് ഷാ ഗ്രൗണ്ടിൽ സംഘടിപ്പിച്ച എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി യെദിയൂരപ്പ ത്രിവർണ്ണ പതാക ഉയർത്തി. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിൽ കാബിനറ്റ് മന്ത്രിമാരും, മുതിർന്ന സേനാ ഉദ്യോഗസ്ഥരും, സംസ്ഥാന സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരുമടക്കം ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്.

തുറന്ന ജീപ്പിൽ നിന്നുകൊണ്ട് പരേഡ് ഗ്രൗണ്ട് സഞ്ചരിച്ച മുഖ്യമന്ത്രി മൂന്ന് സേനാ വിഭാഗങ്ങളുടേയും, സംസ്ഥാന റിസർവ്വ് പൊലീസ്, എൻ.സി.സി, ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നിവരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

തുടർന്ന് കന്നഡയിൽ പ്രസംഗിച്ച അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൻറ സർക്കാർ നടപ്പാക്കിയ വീകസന പരിപാടികളും, കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കൈക്കൊണ്ട നടപടികളും വിശദീകരിച്ചു.

മുൻ വർഷങ്ങളിലേതു പോലെ പരേഡ് ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പ വൃഷ്ടിയോ, സ്കൂൾ കുട്ടികളുടെ മാർച്ച് പാസ്റ്റോ, വിവിധ സംഘടനകളുടെ സാംസ്കാരിക പരിപാടികളൊ ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഇതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ 75 ളം കൊറോണ പോരാളികളും, രോഗവിമുക്തി നേടിയ ഇരുപത്തിയഞ്ച് പേരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ മറ്റ് ഇരുപത്തിയൊമ്പത് ജില്ലകളിലും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും, ഡെപ്യൂട്ടി കമ്മീഷണർമാരും ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.