കോവിഡ് ചികിത്സ: സഹായം ലഭ്യമാക്കാൻ പുതിയ വെബ് സൈറ്റുമായി ബിബിഎംപി

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ജനങ്ങൾക്ക് സഹായത്തിനും അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുമായി ബിബിഎംപി പുതിയ വെബ് സൈറ്റ് തുടങ്ങി.
ബി എൽ കെയേഴ്സ് എന്നാണ് വെബ് സൈറ്റിൻ്റെ പേര് (https://blcares.in) ഇതിലുടെ ബൂത്ത് തലത്തിലുള്ള കമ്മിറ്റികളും വാർഡ് തലത്തിലുള്ള കമ്മിറ്റികളും ഏകോപനത്തിലൂടെ പ്രവർത്തിക്കുമെന്നും ജനനങ്ങൾക്ക് കൃത്യമായ സഹായം ലഭ്യമാക്കാൻ യഥാസമയം സാധിക്കുമെന്നും മേയർ ഗൗതം കുമാർ പറഞ്ഞു.
ഓരോ വാർഡിലേയും കമ്മിറ്റി അംഗങ്ങളുടെ പേര്, ഫോൺ നമ്പറുകൾ, ബൂത്ത് അടിസ്ഥാനത്തില്‍ ബന്ധപ്പെടേണ്ടവരുടെ പേരു വിവരങ്ങള്‍ എന്നിവയെല്ലാം വെബ് സൈറ്റിലുണ്ട്. ഓരോ വാർഡുകളിലേയും പനി ക്ലിനിക്കുകളുടേയും വിവരങ്ങളും ലഭ്യമാണ്.
കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് അവരുടെ പ്രദേശത്തുള്ള വളണ്ടിയർമാരുടെ സഹായം തേടാൻ വെബ് സൈറ്റ് സഹായകരമാകും. കൂടാതെ സാമ്പിൾ പരിശോധന, കോവിഡ് കെയർ സെൻ്ററിലേക്ക് മാറ്റുന്ന തുടങ്ങിയ കാര്യങ്ങളിലും മേലുദ്യോഗസ്ഥൻമാരുമായുള്ള ഏകോപനവും ഇതിലൂടെ സാധിക്കും. കൂടാതെ ബൂത്ത് തലത്തിൽ വളണ്ടിയർ ആയി പ്രവർത്തിക്കുന്നവർക്കും വെബ് സെറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.