Follow the News Bengaluru channel on WhatsApp

ബെംഗളൂരു അക്രമത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് അക്രമസംഭവങ്ങളിലുണ്ടായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ മരിച്ചു

ബെംഗളൂരു : ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗളരു ഈസ്റ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന അക്രമങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് സംഘർഷത്തിലുണ്ടായ പരുക്കിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് മരിച്ചതായും പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായും അഡീഷണൽ കമ്മീഷണർ ഹേമന്ത് നിംബൽക്കർ പറഞ്ഞു. കെ.ജി ഹള്ളി സ്വദേശിയായ സയ്യദ് നദീം (24) ആണ് മരിച്ചത്.  ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്ത നദീമിനെ ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനാൽ ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രവേശിപ്പിച്ചത്.

അക്രമ സംഭവങ്ങളിൽ പരിക്കേറ്റ ഇയാൾ നേരത്തെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ചികിത്സക്കു ശേഷം തിരിച്ചു വന്ന ഇയാൾ പോലീസ് പിടിയിലാവുകയായിരുന്നു. അറസ്റ്റിലായ ഇയാളെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വെള്ളിയാഴ്ച രാത്രിയോടെയാണ് ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിലുണ്ടായ പരിക്കിന് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ബെംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 200 കൂടുതൽ പേരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഡി ജെ ഹള്ളി, കെജി ഹള്ളി കാവൽ ബൈര സാന്ദ്ര എന്നിവിടങ്ങളിലായി നടന്ന അക്രമങ്ങളിൽ രണ്ടു പോലീസ് സ്റ്റേഷനുകളും സ്ഥലത്തെ കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും അക്രമത്തിൽ തകർത്തിരുന്നു. എസ് ഡി പി ഐ നേതാക്കളും കോൺഗ്രസ് കോർപ്പറേറ്ററുടെ ഭർത്താവുമടക്കമുള്ളവർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.