Follow News Bengaluru on Google news

പൊലീസ് എന്തിനാണ് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതെന്ന് കോൺഗ്രസ്സ് നേതാവ് ജി പരമേശ്വര

ബെംഗളൂരു:  ബെംഗളൂരു ഈസ്റ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരേയും അതിന് നേതൃത്വം നൽകിയവരേയും കണ്ടെത്തുന്നതിന് പകരം പൊലീസ് കൊച്ചു കുട്ടികളടക്കം നിരപരാധികളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും,അതുകൊണ്ട് തന്നെ അക്രമം നടന്ന പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങളടക്കം ഏവരും ഭയത്തിലാണ് കഴിയുന്നതെന്നും മുൻ ഉപമുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ ജി പരമേശ്വര.

ബെംഗളൂരു അക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സംസ്ഥാന കോൺഗ്രസ്സ് പാർട്ടി രൂപം നൽകിയ വസ്തുതാന്വേഷണ സംഘത്തിന്റെ തലവനാണ് ജി പരമേശ്വര. സംസ്ഥാന പൊലീസിന് സംഭവിച്ച ഇന്റലിജൻസ് വീഴ്ചയാണ് അക്രമ സംഭവങ്ങൾക്കും തുടർന്നുണ്ടായ വ്യാപക നാശനഷ്ടങ്ങൾക്കും വഴിവെച്ചത്. ജനങ്ങൾ കൂട്ടം ചേരുന്നതും, അക്രമാസക്തരാകുമെന്നതും, പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നതടക്കമുള്ള വിവരങ്ങൾ എന്തുകൊണ്ട് പൊലീസിന് നേരത്തെ അറിയിൻ കഴിഞ്ഞില്ലെന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ജി പരമേശ്വര ചോദിച്ചു.

തന്‍റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും അക്രമത്തിനിരയായവരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കാലാപ പ്രദേശത്തുള്ള കൂടുതല്‍ പേരെ ഇനി കാണാനുണ്ടെന്നും, ശേഷം കെപിസിസിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും പരമേശ്വര പറഞ്ഞു. ഒറ്റനോട്ടത്തിൽ പ്രവാചകനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്ന മോശം പരാമർശങ്ങളാണ് അക്രമ സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തിൻറ പേരിൽ കോൺഗ്രസ്സിനെ പഴിക്കുന്ന ചില സംസ്ഥാന മന്തിമാർക്കെതിരേയും പരമേശ്വര തിരിഞ്ഞു. “എന്തടിസ്ഥാനത്തിലാണ് കലാപം ഉണ്ടായതിന് നിങ്ങൾ കോൺഗ്രസ്സിനെ കുറ്റപ്പെടുത്തുന്നത്? എന്തിനാണ് ഞങ്ങൾ ഞങ്ങളുടെ തന്നെ ഒരു എംഎൽഎ യുടെ വീട് കത്തിക്കുന്നത്? അക്രമികൾ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഒരു ദളിത് എംഎൽഎ അക്രമിക്കപ്പെട്ടതിനെതിരേയാണ് ബിജെപി സംസാരിക്കുന്നത്. എന്തുകൊണ്ടാണ് സർക്കാരിന് ഒരു എംഎൽഎ യുടെ വീടിന് സംരക്ഷണം കൊടുക്കാൻ കഴിയാതിരുന്നത്? ”

കലാപത്തിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ഹൈക്കോടതിയിലെ സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും പരമേശ്വര കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.