Follow the News Bengaluru channel on WhatsApp

മുൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ൻ ചൗ​ഹാ​ൻ(73) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചികിത്സയിലിരിക്കെ ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആശുപത്രിയിൽവച്ച് ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം. ഗുരുഗ്രാമിലെ ആശുപത്രിയിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

യു​പി മ​ന്ത്രി​സ​ഭ​യി​ൽ സൈ​നി​ക ക്ഷേ​മം, ഹോം ​ഗാ​ർ​ഡ്സ്, പി​ആ​ർ​ഡി, സി​വി​ൽ സെ​ക്യൂ​രി​റ്റി എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് ചൗ​ഹാ​ൻ.

ജൂ​ലൈ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചൗ​ഹാ​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. മ​റ്റ് അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച അ​ണു​ബാ​ധ​യും ര​ക്ത​സ​മ്മ​ർ​ദ​വും സ്ഥി​തി വ​ഷ​ളാ​ക്കി. ല​ക്നോ​വി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ചൗ​ഹാ​ന്‍ മു​ന്‍ ലോ​ക്‌​സ​ഭാം​ഗം കൂ​ടി​യാ​ണ്. ര​ണ്ടു ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചൗ​ഹാ​ൻ, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ 1991ലും 1998​ലും 2018ലും ​മ​ന്ത്രി​യു​മാ​യി​രു​ന്നു.

1969 മു​ത​ൽ 1978 വ​രെ നീ​ളു​ന്ന രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ ഇ​ന്ത്യ​യ്ക്കാ​യി 40 ടെ​സ്റ്റും ഏ​ഴ് ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ചൗ​ഹാ​ൻ. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി​ക്കാ​യും മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്. 40 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 31.57 ശ​രാ​ശ​രി​യി​ൽ 2084 റ​ൺ​സ് നേ​ടി. 97 റ​ൺ​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ. ഏ​ഴ് ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 153 റ​ൺ​സു​മെ​ടു​ത്തു.

സു​നി​ല്‍ ഗ​വാ​സ്ക​റു​ടെ ഓ​പ്പ​ണിം​ഗ് പ​ങ്കാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ക​ൾ സ​ഹി​തം 3000ൽ ​അ​ധി​കം റ​ൺ​സാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് നേ​ടി​യി​ട്ടു​ള്ള​ത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.