ബെംഗളൂരു അക്രമം; നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബെംഗളൂരു ഈസ്റ്റിലെ കെ ജി ഹള്ളി, ഡി ജെ ഹള്ളി, കാവല്‍ ബൈര സാന്ദ്ര എന്നിവിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പൊതു മുതൽ, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതിൻ്റെ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. ഇതിൻ്റെ നടപടികൾക്കായി ക്ലെയിം കമ്മീഷണറെ നിയമിക്കുന്നതിനായി സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ നടപടി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ക്ലെയിം കമ്മീഷണറെ നിയമിക്കുക എന്നതാണ്. കേസുകളുടെ വിചാരണ പെട്ടെന്ന് പൂർത്തികരിക്കാൻ മൂന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും അക്രമികൾക്കെതിരെ യുഎപിഎ നിയമവും ഗുണ്ടാ ആക്ടും ചുമത്തുമെന്നും യെദിയൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി നടന്ന അക്രമ സംഭവങ്ങളിൽ 340 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 60 ഓളം പോലീസ് കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കെ ജി ഹള്ളി, ഡി ജെ ഹള്ളി പരിധിയിൽ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ആഗസ്ത് 18 വരെ നീട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.