പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്തിയേക്കും

ന്യൂഡല്‍ഹി : പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് നിർണ്ണായക തീരുമാനത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്നലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയിരുന്നു.
ഇതു സംബന്ധിച്ച പഠനത്തിന് ജയ ജറ്റ്ലി അധ്യക്ഷയായ വിദഗ്ധ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
മാതൃമരണ നിരക്ക് കുറക്കുക, ഗർഭകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുക, പോഷകാഹാര കുറവ് , വിളർച്ച എന്നിവ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവാഹപ്രായം 21 ആയി ഉയർത്തുന്നത്. പുരുഷൻ മാരുടെ വിവാഹപ്രായം 18 ആക്കുമെന്നതിൻ്റെ സൂചനകളും കഴിഞ്ഞ വര്ഷം ഉണ്ടായിരുന്നു.
1929 ലെ ശാരദ ആക്ടിൽ 1978ൽ ഭേദഗതി വരുത്തിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15 ൽ നിന്ന് 18 ലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ വിവാഹപ്രായം 21 ആണ്.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുണ്ട് പെൺകുട്ടികളുടെ ചെറുപ്രായത്തിലുള്ള വിവാഹത്തിന് പ്രധാന കാരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ശൈവ വിവാഹത്തിന് ഒത്താശ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷ നൽകാനും കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. 2 വർഷം തടവും 1 ലക്ഷം രൂപയുമായിരുന്നു കുറ്റക്കാർക്ക് നേരത്തെ ചുമത്തിയിരുന്നത്. എന്നാൽ ഇത് ഏഴ് വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.