മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു നാല് പേർ മരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി: മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു നാല് പേർ മരിച്ചു. ഒരാളെ കാണാതായി. ഉഡുപ്പി ജില്ലയിലെ കുന്താപുര ടൗണിനടുത്തുള്ള കൊഡേരി തീരപ്രദേശത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സാഗർശ്രീ’ എന്ന് പേരുള്ള ബോട്ടാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്. നാല് പേർ മരിച്ചു. ഒരാളെ കാണാതായി. പതിനൊന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ സമിപത്തു ബോട്ടിലുള്ളവർ രക്ഷപ്പെടുത്തി. ശേഖർ, നാഗ, ലക്ഷ്മൺ, മഞ്ജുനാഥ് എന്നീ മത്സ്യതൊഴിലാളികളാണ് മരിച്ചത്.
മണിക്കൂറിൽ 40-50 കി.മീ. വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും, കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ മത്സ്യബന്ധനത്തിന് പോയത് എന്ന് അധികൃതർ പറഞ്ഞു.
ബൈന്തൂർ എംഎൽഎ ബി.എം. സുകുമാർ ഷെട്ടിയും, മുൻ എംഎൽഎ ഗോപാൽ പൂജിരിയും കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നൽകാൻ സംഭവ സ്ഥലത്തെത്തി.
Udupi @dcudupi @sp_udupi visited the spot near #Kundapur on Sunday evening as four fishermen have drowned off Koderi coast after a #fishing #boat capsized on Sunday afternoon@XpressBengaluru @KotasBJP @santwana99 @AshwiniMS_TNIE #Udupi #Manipal #rains #fishinglife pic.twitter.com/nE6zIwMERV
— Prakash Samaga (@prakash_TNIE) August 16, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
