കർണ്ണാടകയിൽ പുതുതായി പതിനാറ് സർവ്വകലാശാലകള്‍ ആരംഭിക്കുന്നു

ബെംഗളൂരു: വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ആറ് ഗവേഷണാധിഷ്ഠിത സർവ്വകലാശാലകളും, പത്ത് അദ്ധ്യാപന കേന്ദ്രികൃത സർവ്വകലാശാലകളും, മുപ്പത്തിനാല് സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി സി. അശ്വത് നാരായണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2030ടു കൂടി ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ലക്ഷ്യങ്ങൾ നേടുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഇതിന് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. നേരത്തെ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ സംസ്ഥാന പ്രാഥമിക-സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സുരേഷ് കുമാറുമായും, ഉന്നത ഉദ്യോഗസ്ഥരുമായും ഇദ്ദേഹം ചർച്ച ചെയ്തിരുന്നു. ഇതിനായി മുൻ ചീഫ് സെക്രട്ടറി എസ്.വി. രംഗനാഥിൻറ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് രൂപികരിച്ചിട്ടുണ്ട്. ഇവർ വരുന്ന നാലോ, അഞ്ചോ ദിവസത്തിനുള്ളിൽ പദ്ധതിയുടെ കരട് റിപ്പോർട്ട് സമർപ്പിക്കും. ആഗസ്റ്റ് 29 നകം ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായുള്ള റോഡ് മാപ്പും ഇവർ തയ്യാറാക്കും.
ഇത് നടപ്പിലാക്കാൻ ആവശ്യമായ നിയമ ഭേദഗതികൾ, ഭരണ തലത്തിലുള്ള നവീകരണം, വിഭവ സമാഹരണങ്ങളുടെ ഏകീകരണം എന്നിവ ത്വരിത ഗതിയിൽ തന്നെ നടപ്പിലാക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതിയായതിനാൽ ഇതിനെ “ടാർഗറ്റ്-2030” എന്നാണ് പേരിട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിന് മുമ്പ് സർക്കാർ അതിൻറ ഗുണഭോക്താക്കളെ വിശ്വാസത്തിലെടുക്കുമെന്നും, അതിനായി ഈ വർഷം അവരുമായി ചർച്ചകളും, സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Government of Karnataka is working towards achieving all the targets of #NewEducationPolicy by 2030. In this direction we will set up 3 research-intensive universities,10 teaching-centric universities and 34 autonomous degree granting institutions in 3 yrs.@DrRPNishank
1/7 pic.twitter.com/u2uleRyDiD— Dr. Ashwathnarayan C. N. (@drashwathcn) August 17, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
