Follow the News Bengaluru channel on WhatsApp

കോവിഡ് ഭീതി: ബെംഗളൂരു ഐ ഐ എസ് സി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നറിഞ്ഞതിനെ തുടർന്നുള്ള ഭയം മൂലം ബെംഗളൂരു ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയും എം.ടെക് വിദ്യാര്‍ത്ഥിയുമായ സന്ദീപ് കുമാറാണ് ആത്മഹത്യ ചെയ്തത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഉള്ളതായും അതുകൊണ്ട് തന്നെ അസുഖ ബാധിതനാണെന്ന് തോന്നുന്നതായുമുള്ള  സന്ദേശങ്ങള്‍ ഈയിടെ ഇദ്ദേഹം സുഹൃത്തുക്കൾക്കയച്ചതായി പൊലീസ് പറയുന്നു.

സന്ദീപ് കുമാറിന്‍റെ മരണത്തിൽ ഐ.ഐ.എസ്.സി. അനുശോചിച്ചു. ക്യാമ്പസ്സിലെ വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും, ഉദ്യോഗസ്ഥരുടേയും തൃപ്തികരമായ മാനസിക നില സ്ഥാപനത്തിന്റെ ഗൗരവമുള്ള വിഷയമാണെന്നും അവർ പറഞ്ഞു. അതിനാൽ തന്നെ അത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്കായി ക്യാമ്പസ്സിൽ തന്നെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമായ ക്ലിനിക്കുകളും, മാനസികാരോഗ്യ വിദഗ്ദരുടെ സേവനങ്ങളും ഓൺലൈൻ ആയോ, നേരിട്ടോ ലഭ്യമാണെന്നും ഐ.ഐ.എസ്.സി അധികൃതർ പറഞ്ഞു.

Key Topic : IISc Bengaluru student takes his own life allegedly over coronavirus fears

നിങ്ങളുടെ അറിവിൽ ആരെങ്കിലും മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരോ, ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരോ ഉണ്ടെങ്കിൽ – അവർ വ്യക്തികളോ, കുടുംബങ്ങളോ ആകട്ടെ – അവർക്ക് താഴെ കാണുന്ന ചില സംഘടനകളുടെ ഹെൽപ്പ് ലൈൻ നമ്പർ നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട്  വരൂ,..

Tamil Nadu : State health department’s suicide helpline: 104

Sneha Suicide Prevention Centre – 044-24640050 (listed as the sole suicide prevention helpline in Tamil Nadu)

Andhra Pradesh : Life Suicide Prevention: 78930 78930

Roshni: 9166202000, 9127848584

Karnataka : Sahai (24-hour): 080 65000111, 080 65000222

Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)

Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.